തിളങ്ങുന്ന നീല നിറത്തില്‍ അത്യപൂര്‍വ കൊഞ്ച് വലയില്‍ കുടുങ്ങി; അമ്പരന്ന് മത്സ്യത്തൊഴിലാളി

തിളങ്ങുന്ന നീല നിറത്തില്‍ അത്യപൂര്‍വ കൊഞ്ച് വലയില്‍ കുടുങ്ങി; അമ്പരന്ന് മത്സ്യത്തൊഴിലാളി

എഡിന്‍ബര്‍ഗ്: അത്ഭുത കാഴ്ച്ചകളുടെ കലവറയാണ് കടല്‍. എത്ര കണ്ടെത്തിയാലും തീരാത്ത വിഭവങ്ങളുടെ കലവറ. മുപ്പത് വര്‍ഷത്തിലധികമായി സ്‌കോട്ട്‌ലന്‍ഡില്‍ മത്സ്യബന്ധനം നടത്തുന്നയാളാണ് റിക്കി ഗ്രീന്‍ഹോ. എന്നാല്‍ ആദ്യമായാണ് റിക്കിയുടെ ജീവിതത്തില്‍ ഇങ്ങനെയൊരു അപൂര്‍വ വസ്തു കണ്ടത്.

കഴിഞ്ഞ ദിവസം അബര്‍ഡീന്‍ നഗരത്തിനടുത്തുള്ള കടലില്‍ വലയെറിഞ്ഞ റിക്കിക്ക് കിട്ടിയത് നീല നിറത്തില്‍ തിളങ്ങുന്ന കൊഞ്ച്. 20 ലക്ഷം രൂപയോളം വിലവരുന്ന അത്യപൂര്‍വയിനം കൊഞ്ചാണ് റിക്കി ഗ്രീന്‍ഹോയുടെ വലയില്‍ കുടുങ്ങിയത്. എന്നാല്‍, തനിക്ക് വന്നു ചേര്‍ന്ന സൗഭാഗ്യത്തില്‍ റിക്കിക്ക് വലിയ ആവേശം ഒന്നുമില്ല. പ്രാദേശത്തുള്ള അക്വേറിയം നടത്തിപ്പുകാരോട് ലോബ്സ്റ്റര്‍ വേണോ എന്ന് ചോദിക്കും. വേണ്ടെന്നാണ് അവരുടെ ഉത്തരമെങ്കില്‍ തിരികെ കടലില്‍ വിടുമെന്നു റിക്കി പറഞ്ഞു.


ഇത്തരം അത്യപൂര്‍വ്വ ഇനങ്ങള്‍ വലയില്‍ കുടുങ്ങാനുള്ള സാധ്യത ലക്ഷത്തിലൊന്ന് മാത്രമാണെന്നാണ് പറയപ്പെടുന്നത്. 14 വയസു മുതല്‍ മത്സ്യബന്ധനം നടത്തുന്നു. എന്നാല്‍ ഇതുപോലൊരെണ്ണം വലയില്‍ കുടുങ്ങുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.

റിക്കിക്ക് ലഭിച്ച കൊഞ്ചിന് ഒരു കിലോയും മുന്നൂറ് ഗ്രാമുമാണ് ഭാരം. ഈ വലുപ്പത്തിലുള്ള ഒരു സാധാരണ നിറമുള്ള ലോബ്സ്റ്ററിന് ഏകദേശം 25 പൗണ്ടാണ് (2500 രൂപ) ലഭിക്കുന്നത്. നീല ലോബ്സ്റ്ററുകള്‍ക്ക് അവയുടെ നിറം ലഭിക്കുന്നത് ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനില്‍നിന്നാണ്. അവയുടെ ശരീരം ഒരു പ്രത്യേക പ്രോട്ടീന്‍ അമിതമായി ഉണ്ടാക്കുന്നതിന്റെ ഫലമായുള്ള ജനിതക തകരാറാണ് തിളക്കമുള്ള നീല നിറത്തിനു കാരണം.

സ്ഥിരമായി മീന്‍ വില്‍ക്കുന്ന അക്വേറിയക്കാര്‍ക്ക് ഇതിനെ ആവശ്യമില്ലെങ്കില്‍ തിരികെ കടല്‍ കൊണ്ടുപോയി വിടാനാണ് തീരുമാനമെന്ന് അദ്ദേഹം പറയുന്നു.
നീല കൊഞ്ചുകള്‍ അത്യപൂര്‍വ്വ ജീവികളാണ്. അതിനെ വളരെ ചെറിയ അക്വേറിയത്തിലിട്ട് വളര്‍ത്തുന്നത് ശരിയല്ല. അതിനേക്കാള്‍ നല്ലത് തിരികെ കടലില്‍ തന്നെ വിടുന്നതാണെന്നാണ് റിക്കിയുടെ പക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.