വാര്‍ത്താ താരകം; ലഖീംപൂരിലെ കൊലപാതകവും യോഗിയെ വിറപ്പിച്ച പ്രിയങ്കയും

വാര്‍ത്താ താരകം; ലഖീംപൂരിലെ കൊലപാതകവും യോഗിയെ വിറപ്പിച്ച പ്രിയങ്കയും

'തീക്ഷ്ണ സ്വഭാവമുള്ള നേതാവും പോരാളിയുമാണ് പ്രിയങ്ക. പ്രിയങ്കയുടെ കണ്ണുകള്‍ക്കും ശബ്ദത്തിനും ഇന്ദിര ഗാന്ധിയുടെ അതേ തീക്ഷ്ണതയാണുള്ളത്'.

ഉത്തര്‍പ്രദേശിലെ ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ഒന്‍പതുപേരുടെ ദാരുണ മരണവും തുടര്‍ന്നുണ്ടായ രോഷ പ്രകടനങ്ങളുമാണ് ഈ ആഴ്ച മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വാര്‍ത്ത.

ഏകദേശം ഒമ്പത് മാസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. ഇതിന്റെ ഭാഗമായി ലഖീംപൂര്‍ ഖേരിയിലെ ടികുനിയ ഗ്രാമത്തില്‍ റോഡ് ഉപരോധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പുത്രന്‍ ആശിഷ് മിശ്രയുടെ വാഹന വ്യൂഹം പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ നാലു കര്‍ഷകരാണ് ചതഞ്ഞരഞ്ഞു മരിച്ചത്.

തുടര്‍ന്നുണ്ടായ കര്‍ഷകരോഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കു കൂടി ജീവന്‍ നഷ്ടമായി. അണപൊട്ടിയൊഴുകിയ പ്രതിഷേധത്തില്‍ വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. മറിച്ചിട്ട വാഹനത്തിനടിയില്‍പ്പെട്ട് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റത്തിന് വളരെ പെട്ടന്ന് തന്നെ കേസെടുത്ത് ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള ബഹുജന പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വളരെ ബുദ്ധിപൂര്‍വമായ നീക്കമാണ് നടത്തിയത്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഉയര്‍ത്താനുള്ള ഒരു വലിയ ആയുധത്തിന്റെ മൂര്‍ച്ച കുറയ്ക്കുക എന്നതായിരുന്നു യോഗിയുടെ ലക്ഷ്യം.

സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് തടയാനും യോഗി്ക്ക് സാധിച്ചു. എന്നാല്‍ എല്ലാ പ്രതികൂലങ്ങളെയും കാറ്റില്‍ പറത്തി നിശ്ചയ ദാര്‍ഢ്യത്തോടെ സംഭവ സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഈ ആഴ്ചത്തെ വാര്‍ത്തയിലെ വ്യക്തി.

ലഖീംപുരിലേയ്ക്കുള്ള യാത്രയ്ക്കിടെ സീതാപ്പൂരില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട പ്രിയങ്കയുടെ മൂര്‍ച്ഛയേറിയ ചോദ്യങ്ങള്‍ക്കു മുന്നില്‍ യോഗിയുടെ പൊലീസ് ഉത്തരംമുട്ടി നിന്നു. 'ഇത് കര്‍ഷകരുടെ രാജ്യമാണ്, ബിജെപിയുടേതല്ല. മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചതില്‍ ഒരു കുറ്റകൃത്യവുമില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ ഞങ്ങളെ തടയുന്നത്. അതിന് നിങ്ങളുടെ കൈവശം വാറണ്ട് ഉണ്ടായിരിക്കണം' - ഇതായിരുന്നു പ്രിയങ്ക ഗാന്ധി പൊലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് സീതാപ്പൂരിലെ പിഎസി കോമ്പൗണ്ടില്‍ വീട്ടു തടങ്കലിലാക്കപ്പെട്ട പ്രിയങ്ക താന്‍ സംഭവ സ്ഥലം സന്ദര്‍ശിക്കാതെ മടങ്ങില്ല എന്ന് വാശി പിടിച്ചു. പ്രതിഷേധ സൂചകമായി അവരെ പാര്‍പ്പിച്ചിരുന്ന വീട് ചൂലുകൊണ്ട് അടിച്ച് വൃത്തിയാക്കുന്ന വീഡിയോ അവര്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു.

അതിനിടെ പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ഒരു വീഡിയോ മാധ്യമങ്ങള്‍ ഏറ്റെടുത്തു. 'മോദിജി ഈ വിഡിയോ കണ്ടോ. താങ്കളുടെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ മകന്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യമാണിത്. എന്തുകൊണ്ടാണ് ഇതുവരെ ഈ മന്ത്രിയെ താങ്കളുടെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തത്' - ദൃശ്യങ്ങള്‍ പങ്കുവച്ച് കൊണ്ട് പ്രധാനമന്ത്രിയോടായി പ്രിയങ്ക ഗാന്ധി ചോദിച്ചു.
പ്രിയങ്കയുടെ സന്ദര്‍ശനം ഉത്തര്‍പ്രദേശില്‍ തരംഗമാകുന്നു എന്ന് തിരിച്ചറിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കുറിപ്പും ഹിറ്റായി.
'പ്രിയങ്കേ... നീ പിന്‍മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്‍പില്‍ അവര്‍ അമ്പരന്നു. നീതിക്കു വേണ്ടിയുള്ള ഈ അഹിംസാത്മക പോരാട്ടത്തില്‍ ഞങ്ങള്‍ രാജ്യത്തിന്റെ അന്നദാതാക്കളെ വിജയിപ്പിക്കും''- ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
പിന്നീട് ഡല്‍ഹിയില്‍ നിന്നെത്തിയ രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം ബുധനാഴ്ച രാത്രിയില്‍ പ്രിയങ്ക സംഭവ സ്ഥലം സന്ദര്‍ശിച്ച് മരണമടഞ്ഞ കര്‍ഷകരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

പ്രിയങ്ക ഗാന്ധിയുടെ പോരാട്ടത്തിന്റെ ആത്മാര്‍ത്ഥയ മനസിലാക്കിയതുകൊണ്ടാവണം സഞ്ജയ് ഗാന്ധിയുടെ മകനും ബിജെപി നേതാവുമായ വരുണ്‍ ഗാന്ധി അവര്‍ക്ക് അനുകൂലമായി സംസാരിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്‌ന പ്രിയങ്കയെക്കുറിച്ച് എഴുതിയതും ശ്രദ്ധേയമായി. 'തീക്ഷ്ണ സ്വഭാവമുള്ള നേതാവും പോരാളിയുമാണ് പ്രിയങ്ക. പ്രിയങ്കയുടെ കണ്ണുകള്‍ക്കും ശബ്ദത്തിനും ഇന്ദിര ഗാന്ധിയുടെ അതേ തീക്ഷ്ണതയാണുള്ളത്'.


വാര്‍ത്തയും വ്യക്തിയും വിശകലനം ചെയ്യുമ്പോഴും അക്രമം ഒന്നിനും ഒരു പരിഹാരമല്ല എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി ഓടിച്ചു കയറ്റി അവരെ കൊന്നതും അതിന്റെ പ്രതിഷേധമായി ആ വണ്ടിയിലുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ അടിച്ച് കൊന്നതും അപലപനീ…


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.