ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് സുരക്ഷാസേന വധിച്ചത്. ഇക്കാര്യം കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സ്ഥിരീകരിച്ചു. അവന്തിപോരയിലെ ട്രാല്‍ മേഖലയിലെ തില്‍വാനി മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

ഒന്നില്‍ കൂടുതല്‍ ഭീകരവാദികള്‍ മേഖലയില്‍ ഉണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ സി.ആര്‍.പി.എഫും പൊലീസും സംയുക്ത തിരച്ചില്‍ നടത്തിയത്. മേഖലയിലെത്തിയ പൊലീസിനു നേര്‍ക്ക് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തു.

വെടിവെപ്പിനെ തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. നാല് ഏറ്റു മുട്ടലുകളില്‍ ഇതുവരെ ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.