'മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്, ഞാനും പോകും'; നെഞ്ചുപിടഞ്ഞ് മോഫിയ പര്‍വീണിന്റെ പിതാവ്

'മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്, ഞാനും പോകും'; നെഞ്ചുപിടഞ്ഞ് മോഫിയ പര്‍വീണിന്റെ പിതാവ്

ആലുവ; ​ഗാര്‍ഹിക പീഡനത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തിൽ നെഞ്ച് നീറി പിതാവ്. മകളുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ വേദനയില്‍ പിതാവ് ദില്‍ഷാദ് പങ്കുവച്ച വാക്കുകളാണ് ബന്ധുക്കള്‍ക്കും നാ‌ട്ടുകാര്‍ക്കും ഇപ്പോൾ നോവാകുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ഹൃദയവേദന പങ്കുവെച്ചത്.

മകള്‍ തന്റെ കരളിന്റെ ഒരു ഭാഗമായിരുന്നെന്നും അവളുടെ അടുത്തേക്ക് താനും പോകും എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചത്.

പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് :

'എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്കു തുണ. എന്തു പ്രശ്നമുണ്ടെങ്കിലും മോള്‍ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍.

മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന്‍ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം'. ദില്‍ഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.