'എട്ട് തവണ മോഡി ട്രംപിനെ വിളിച്ചു'; വ്യാപാര കരാര്‍ പൊളിഞ്ഞതില്‍ അമേരിക്കയുടെ വാദം തള്ളി ഇന്ത്യ

'എട്ട് തവണ മോഡി ട്രംപിനെ വിളിച്ചു'; വ്യാപാര കരാര്‍ പൊളിഞ്ഞതില്‍ അമേരിക്കയുടെ  വാദം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിക്കാത്തതാണ് ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമാകാതെ പോയതെന്ന അമേരിക്കയുടെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം.

നരേന്ദ്ര മോഡി 2025 ല്‍ എട്ട് തവണ പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. യു.എസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്നിക്കിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു വാണിജ്യ കരാര്‍ സാധ്യമാകും എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തിയിരുന്നു. 'പരസ്പര പ്രയോജനകരമായ' കരാറിന് ഇപ്പോഴും സാഹചര്യം ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് അറിയിച്ചു.

അതേസമയം റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം നിരീക്ഷിച്ച് വരികയാണ് എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'ഊര്‍ജ സ്രോതസുകളെ സംബന്ധിച്ച ഇന്ത്യയുടെ സമീപനം വ്യക്തമാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളും പരിസ്ഥിതിയും കണക്കിലെടുത്താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഇന്ധനം ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ നയങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്'- ജയ്സ്വാള്‍ നിലപാട് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.