രക്തദാനം മഹാദാനമെന്ന് പഠിപ്പിച്ച വൈദികന്‍; ഡോക്ടര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് അന്തരിച്ചു

 രക്തദാനം മഹാദാനമെന്ന് പഠിപ്പിച്ച വൈദികന്‍; ഡോക്ടര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് അന്തരിച്ചു

തൃശൂര്‍: നിരാലംബരായ നിരവധി രോഗികള്‍ക്ക് അത്താണിയായിരുന്ന ഡോക്ടറായ വൈദികന്‍ ഫ്രാന്‍സിസ് ആലപ്പാട്ട്(72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്.

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, ജൂബിലി മിഷന്‍ കോളജ് ഓഫ് നഴ്സിങ്, ജൂബിലി മിഷന്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സയന്‍സ് എന്നിവയുടെ സ്ഥാപക ഡയറക്ടറാണ്.

കേരളത്തില്‍ രക്തദാനം ജനകീയമാക്കിയ വൈദികനാണ് ഫ്രാന്‍സിസ് ആലപ്പാട്ട്. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനാണ്. എസ്എസ്എല്‍സി ബുക്കില്‍ രക്തഗ്രൂപ്പ് നിര്‍ബന്ധമാക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയാണ്. മാനസിക ആരോഗ്യ ആശുപത്രിക്ക് വേണ്ടി കേരള ഹെക്കോടതി നിയമിച്ച മോണിറ്ററിങ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലാ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ്, കൊരട്ടി ഗവ. ലെപ്രസി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. 'പൂവിതള്‍ പൊഴിയുമ്പോള്‍' എന്ന രക്തദാന ഡോക്യുമെന്ററിയും ടി.ജ. രവി നായകനായി അഭിനയിച്ച 'ഓര്‍മ്മകള്‍ക്കപ്പുറം' എന്ന ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.