ട്വന്റി-20 കേരളത്തിന് മാതൃക: പിന്തുണയുമായി ശ്രീനിവാസന്‍

ട്വന്റി-20 കേരളത്തിന് മാതൃക: പിന്തുണയുമായി ശ്രീനിവാസന്‍

കൊച്ചി: ട്വന്റി-20 കൂട്ടായ്മ കേരളത്തിന് മാതൃകയെന്ന് നടൻ ശ്രീനിവാസൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ജനകീയ മുന്നണി ട്വൻ്റി-20ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നടൻ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ശ്രീനിവാസൻ മാധ്യമങ്ങളോടു പറഞ്ഞു.

ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ.ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസും ട്വൻ്റി-20യിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞു. പല കാരണങ്ങളാൽ അവർക്ക് ബിജെപിയിൽ നിൽക്കേണ്ടി വന്നതാണ്. രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന താരങ്ങൾ മനസുമാറി ശരിയായ വഴിയിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ട്വന്റി-20 മത്സരിച്ച സീറ്റുകളിൽ ഭൂരിഭാഗവും നേടിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭാ സീറ്റുകളിലും മത്സരിക്കാനൊരുങ്ങുന്നത്. കിറ്റക്സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബ് ആണ് ട്വന്റി-20 കൂട്ടായ്മയുടെ ചീഫ് കോ-ഓർഡിനേറ്റർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.