കോണ്‍ഗ്രസ്-എന്‍സിപി ലയന ചര്‍ച്ച അന്തിമ ഘട്ടത്തില്‍; പവാറിന്റെ മടക്കം ഉടനെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ്-എന്‍സിപി ലയന ചര്‍ച്ച അന്തിമ ഘട്ടത്തില്‍; പവാറിന്റെ മടക്കം ഉടനെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ ലയന ചര്‍ച്ച അന്തിമ ഘട്ടത്തില്‍. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ പിളര്‍പ്പുണ്ടായതിന് പിന്നാലെ എന്‍സിപിയിലും വിഭാഗീയത ഉടലെടുത്തിരുന്നു. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസുമായുള്ള ലയന ചര്‍ച്ച ചൂടുപിടിച്ചത്.

ലയനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡുമായി നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവുമായ കൂടിയായ വിജയ് വാഡെട്ടിവാര്‍ പറഞ്ഞു.

എന്നാല്‍ എന്‍സിപിയില്‍ ഇത് സംബന്ധിച്ച് അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുന്നതിനെ അനുകൂലിക്കുമ്പോള്‍ മറുവിഭാഗം എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഭരണപക്ഷത്തിന്റെ ഭാഗമാകുമ്പോള്‍ തങ്ങളുടെ മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് എന്‍ഡിഎ പക്ഷവാദികള്‍ കരുതുന്നത്.

1999 ലാണ് കോണ്‍ഗ്രസ് വിട്ട് ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചത്. തുടര്‍ന്ന് 2023ല്‍ അനന്തരവന്‍ അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തി എന്‍സിപി ഔദ്യോഗിക പക്ഷമായി മാറി എന്‍ഡിഎയുടെ ഭാഗമാകുകയും ചെയ്തു. ഇതിനിടെ ശരദ് പവാറും അജിത് പവാറും ലയന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അജിത് പവാറിന്റെ മരണത്തോടെ ഈ ചര്‍ച്ചകള്‍ നിലച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.