പ്രകൃതി മിത്രമായാൽ
വരമായ് മാറുമത്
പ്രകൃതി ശത്രുവായാൽ
നിസ്സഹായരായ് തീരും നാം
പ്രകൃതിയെ നിന്ദിച്ചാൽ
മുറിവായ് മാറുമത്
പ്രകൃതിയെ കരയിച്ചാൽ
കണ്ണീരിൻ കടലാകും നാം
പ്രകൃതിയെ പ്രണയിച്ചാൽ
പ്രാണനായ് പുൽകുമത്
പ്രകൃതിയെ പുണർന്നാൽ
പുണ്യങ്ങൾ പകരുമത്
സഹജനായ് കണ്ടാലോ
സുകൃതമായ് തെളിയുമത്