കാലി തൊഴുത്തിലെ കാരുണ്യ ദീപം

കാലി തൊഴുത്തിലെ കാരുണ്യ ദീപം

മണിമാളികയിലോ മണിമഞ്ചലിലോ
മരതക തൊട്ടിലിലോ അല്ല
മാണിക്യക്കല്ലാം മാനവ രക്ഷകൻ
ദൈവകുമാരൻ മനുഷ്യപുത്രനായീ മണ്ണിൽ പിറന്നത്

പാതിരാവിൽ ചെറു കുളിരിൽ
പലവർണ്ണ പനിനീർ പൂക്കൾ തൻ
പരിമളം തൂകിയെത്തിയീ മണ്ണിൽ
പാരിന്റെ നായകനായ ദിവ്യഉണ്ണി

കാലത്തിൻ വിധിയെ തിരുത്താൻ
കാലിത്തൊഴുത്തിൽ കാലികൾ തൻ നടുവിൽ
പിറന്നു കാരുണ്യ ദീപമായി കരുണാമയനവൻ
കനിവിൻ നിറവായ് എന്നുള്ളിൽ നീ വാഴൂക


✍️ സോളിമ തോമസ് 
        ഇസ്രയേൽ 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.