തമിഴ് നടന്‍ വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി സൂചന

തമിഴ് നടന്‍ വിജയ് സിനിമയില്‍ നിന്ന്  ഇടവേള എടുക്കുന്നതായി സൂചന

ചെന്നൈ: തമിഴ് നടന്‍ വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി സൂചന. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഇടവേളയെന്നാണ് പറയപ്പെടുന്നത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയില്‍ നിന്നും താത്കാലിക ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ജൂണ്‍ 17ന് വിദ്യാര്‍ത്ഥികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത വിജയ് വിദ്യാര്‍ത്ഥികളോട് സംവദിക്കാനും സമയം കണ്ടെത്തി. 'ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്.

അത് നല്‍കണമെങ്കില്‍ എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയണം; ഈ കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കുമെന്നാണ് വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാതലായ മാറ്റം വരുത്താനാണ് അദേഹം ശ്രമിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.