തിരുവനന്തപുരം: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമെന്ന പദവി സ്വന്തമാക്കി കേരളം. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തും. വൈകുന്നാരം നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്.
ഒന്നരക്കോടി ആളുകളെ സര്‍വേക്ക് വിധേയമാക്കിയെന്നും 85 ലക്ഷം വീടുകളില്‍ സര്‍വേ നടത്തിയെന്നും തദ്ദേശ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം പുല്ലംപാറ പഞ്ചായത്തിന്റെ മാതൃക സ്വീകരിച്ചാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയത്.
ഒന്നരക്കോടി ആളുകളെ സര്‍വേയ്ക്ക് വിധേയമാക്കിയതില്‍ 99.98 പേരും മൂല്യനിര്‍ണയത്തില്‍ ജയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സര്‍വേ നടത്തിയത്. 2,57,000 വോളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.