പാലാ: ഇസ്രയേലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഹോംനഴ്‌സിന് ദാരുണാന്ത്യം. പുതുവേലി പുതുശേരില്‍ രാജേഷിന്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമില്‍ മരിച്ചത്.
രണ്ട് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന രൂപ എട്ട് മാസം മുന്‍പാണ് നാട്ടിലെത്തി മടങ്ങിയത്. ഇസ്രയേലിലെ ഒരു വീട്ടില്‍ നിന്നും രോഗിയുമായി പോയ കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രോഗിയുടെ മകളാണ് കാര്‍ ഓടിച്ചിരുന്നത്.
കാറിലുണ്ടായിരുന്ന രൂപയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. ചക്കാമ്പുഴ മഞ്ഞപ്പിള്ളില്‍ രാമന്‍-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് രാജേഷ് കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്.
മക്കള്‍: പാര്‍വതി (ജര്‍മനി), ധനുഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി).