ഫാഷന്‍ ലോകത്തെ മിന്നും താരമായ ഭീമന്‍ കരടി: ചിത്രങ്ങള്‍

ഫാഷന്‍ ലോകത്തെ മിന്നും താരമായ ഭീമന്‍ കരടി: ചിത്രങ്ങള്‍

 തലവാചകം കേള്‍ക്കുമ്പോള്‍ തന്നെ പലരും നെറ്റി ചുളിച്ചേക്കാം. കരടിക്ക് എന്ത് ഫാഷന്‍ എന്ന് തലപുകഞ്ഞ് ആലോചിക്കുന്നവരും ഉണ്ടാകും. എന്നാല്‍ ഫാഷന്‍ ലോകത്ത് ശ്രദ്ധേയനായ ഒരു കരടിയുണ്ട്. വെറും കരടിയല്ല ഭീമന്‍ കരടി. സ്റ്റെപാന്‍ എന്നാണ് ഈ കരടിയുടെ പേര്.

ബ്രൗണ്‍ നിറമാണ് സ്റ്റെപാന്. കാഴ്ചയിലും സുന്ദരന്‍. ഏകദേശം 350 കിലോയോളം തൂക്കവുമുണ്ട് ഈ ഭീമന്‍ കരടിക്ക്. സ്‌റ്റെപാന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലുമാണ്. ബ്രിട്ടന്‍, തായ്‌ലന്‍ഡ്, ജര്‍മനി, ഇസ്രയേല്‍ തുടങ്ങി ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നും സ്റ്റെപാനെ തോടി ഫാഷന്‍ ഓഫറുകള്‍ വരെയെത്തുന്നുണ്ട്.


28 വയസ്സുകാരനായ സ്റ്റെപാന്‍ റഷ്യയിലെ അറിയപ്പെടുന്ന മോഡലാണ്. ജനിച്ചപ്പോള്‍ അമ്മ കുഞ്ഞന്‍ കരടിയെ ഉപേക്ഷിച്ച് പോയി. അതിനാല്‍ മനുഷ്യര്‍ക്കൊപ്പമായിരുന്നു സ്റ്റെപാന്റെ വാസം. സ്വെറ്റ്‌ലാന- യൂറി പാന്റ്റിലീന്‍കോ ദമ്പതികളാണ് ഈ കരടിയുടെ ഉടമസ്ഥര്‍. ഒരിക്കാല്‍ യാദൃശ്ചീകമായി സ്വെറ്റ്‌ലാനയുടേയും യൂറി പാന്റ്റിലീന്‍കോയുടേയും സുഹൃത്തായ മില സ്ഡനോവ സ്റ്റെപാന്റെ ചിത്രങ്ങള്‍ പകര്‍ത്തി. അങ്ങനെയാണ് ഫാഷന്‍ലോകത്ത് ഈ കരടി ശ്രദ്ധ നേടിത്തുടങ്ങിയത്.


മില തന്നെയാണ് സ്റ്റെപാനെ മോഡലാക്കിയതും. മനുഷ്യരുമായി ഇണക്കമുള്ള ഈ കരടി പലര്‍ക്കും പ്രിയങ്കരനാണ്. ഫാന്റസി തീമില്‍ റഷ്യന്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ മോഡലുകള്‍ക്കൊപ്പം സ്റ്റെപാനെയും മില ഫോട്ടോയില്‍ ഉള്‍പ്പെടുത്തി. കുട്ടികളോട് പോലും വളരെ സ്‌നേഹാര്‍ദ്രമായാണ് സ്‌റ്റെപാന്‍ പെരുമാറുന്നതും. എന്തായാലും ഫാഷന്‍ ലോകത്തെ തിളക്കമാര്‍ന്ന താരമാണ് സ്‌റ്റെപാന്‍ എന്ന ഭീമന്‍ കരടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.