മൂന്നു വയസ്സുകാരന്റെ ശാസ്ത്രീയ സംഗീത പഠനത്തില്‍ അതിശയിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

മൂന്നു വയസ്സുകാരന്റെ ശാസ്ത്രീയ സംഗീത പഠനത്തില്‍ അതിശയിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

സംഗീതം ഇഷ്ടമില്ലാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. കാരണം പാട്ട് എന്നത് അത്രമേല്‍ പ്രിയപ്പെട്ടതാണ് പലര്‍ക്കും. ദേശത്തിന്റേയും ഭാഷയുടേയും അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ടും പലപ്പോഴും പാട്ടുകള്‍ ആസ്വാദക ഹൃദയങ്ങളിലേക്ക് പാലായനം ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും സുന്ദരമായ ഒരു പാട്ട് വീഡിയോയാണ്.

ഒരു കൊച്ചു മിടുക്കനാണ് ഈ വീഡിയോയില താരം. അച്ഛന് ഒപ്പം ഇരുന്ന് പാട്ടു പഠിക്കുകയാണ് ഈ മിടുക്കന്‍. അതും ശാസ്ത്രീയ സംഗീതം. അച്ഛന്‍ ഹാര്‍മോണിയം വായിച്ചുകൊണ്ട് പാടുന്നു. തൊട്ടരികിലായി ഇരിക്കുന്ന മകനാകട്ടെ ആ പാട്ട് ഏറ്റു പാടുന്നു. അച്ഛനെ അതേ പോലെ തന്നെ അനുകരിക്കാനാണ് മകന്‍ ശ്രമിക്കുന്നത്.

ഇടയ്ക്ക് അച്ഛന്‍ സ്പീഡില്‍ പാടുമ്പോള്‍ 'സ്ലോ ഗാനാ' അതായത് 'പതുക്കെ പാടൂ' എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. ഭാഷ വ്യത്യസ്തമാണ് എങ്കില്‍ കൂടിയും ഈ കുരുന്ന് ഗായകനെ അഭിനന്ദിച്ചുകൊണ്ടും പ്രശംസിച്ചു കൊണ്ടും നിരവധിപ്പേരാണ് രംഗത്തെത്തുന്നത്.

പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സന്ധ്യ ആണ് പാട്ട് ട്വിറ്ററില്‍ പങ്കുവെച്ചത്. സന്ധ്യയുടെ അയല്‍ക്കാരനായ തന്‍ഹജി ജാദവും ആദ്ദേഹത്തിന്റെ മൂന്നു വയസ്സുകാരന്‍ മകനുമാണ് ഈ വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

അതിശയിപ്പിക്കുന്ന ആലാപനമാണ് കുട്ടിയുടേത് എന്നാണ് പലരും നല്‍കുന്ന കമന്റ്. ഏറെ ജനപ്രിയമായ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ഇത്തരത്തിലുണ്ട് വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടികളുടെ കലാമികവുകള്‍ പ്രകടമാകുന്ന വീഡിയോകള്‍ അതിവേഗമാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.