ഇന്നും ഇന്ധനവില കൂട്ടി എണ്ണകമ്പനികള്‍

ഇന്നും ഇന്ധനവില കൂട്ടി എണ്ണകമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് എണ്ണവില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104.13 രൂപയാണ് വില. കോഴിക്കോട് 102.61 രൂപയാണ് പെട്രോള്‍ വില. കോഴിക്കോട് ഒരു ലിറ്റര്‍ ഡീസലിന് 95.71 രൂപയും തിരുവനന്തപുരത്ത് 97.03 രൂപയുമാണ് വില.

ആഗോളവിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. ബാരലിന് 0.97 ഡോളര്‍ വര്‍ധിച്ച് 79.28 ഡോളറിലെത്തി. 1.24 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ എണ്ണവില ബാരലിന് 80 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം. എണ്ണവില വലിയ രീതിയില്‍ ഉയര്‍ന്നാല്‍ അത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.