മുംബൈ: 'മകന് ലഹരി ഉപയോഗിക്കാം, പെണ്‍കുട്ടികളുടെ പുറകെ നടക്കാം, ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാം അങ്ങനെ എന്തും ചെയ്യാം' 1997 ല്‍ സിമി ഗരേവാളിന്റെ അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്തുകയാണ്. മുംബൈയില്‍ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകനും ഉള്‍പ്പെട്ടു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേര്‍ന്നാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. അന്ന് ആര്യന്‍ ഖാന് ഏതാനും മാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. മകന്‍ വളര്‍ന്നു വരുമ്പോള്‍ ഇക്കാര്യം സൂചിപ്പിക്കുമെന്നാണ് താരം പറഞ്ഞിരുന്നത്. താന്‍ സഞ്ചരിച്ച വഴികളിലൂടെയല്ല മകനെ നടത്തുകയെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.
മകനെ നേര്‍ വഴിക്ക് നയിക്കുന്നതിനു പകരം ഇത്തരത്തിലുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ പിതാവ് തന്നെ അനുവാദം നല്‍കിയെന്ന ആരോപണമാണ് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ഉയരുന്നത്. ഷാരൂഖ് ഖാന്റെ നേരത്തെയുള്ള അഭിമുഖവും ഇപ്പോള്‍ വൈറലാവുകയാണ്. മകനെ കുറിച്ച് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അറംപറ്റിയെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നുണ്ട്.
ഷാരൂഖ് ഖാന്റെ കുടുംബത്തില്‍ ലഹരി സംബന്ധമായ കേസില്‍ ഉല്‍പ്പെടുന്ന ആദ്യ വ്യക്തിയല്ല ആര്യന്‍. 2011 ഭാര്യ ഗൗരി ഖാനും ലഹരി കടത്ത് കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരുടെ പക്കല്‍ നിന്നും ബെര്‍ലിന്‍ വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
മുംബൈയില്‍ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പത്ത് പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും കൊക്കെയ്ന്‍, ഹാഷിഷ്. എം.ഡി.എം.എ എന്നിവയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.