ശ്രീനഗര്‍: ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം. രണ്ടു അധ്യാപകരെ വെടിവെച്ച് കൊലപ്പെടുത്തി. സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്ന് രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭീകരെ കണ്ടെത്താനുള്ള തെരച്ചില്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷയും സേനയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.