ലഖിംപൂര്‍ ഖേരിയില്‍ ഇന്റര്‍നെറ്റിന് വീണ്ടും നിരോധനം; നടപടി മന്ത്രി പുത്രന്റെ ചോദ്യം ചെയ്യല്‍ നടക്കാനിരിക്കെ

ലഖിംപൂര്‍ ഖേരിയില്‍ ഇന്റര്‍നെറ്റിന് വീണ്ടും നിരോധനം; നടപടി മന്ത്രി പുത്രന്റെ ചോദ്യം ചെയ്യല്‍ നടക്കാനിരിക്കെ

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. കര്‍ഷകര്‍ക്ക് നേരെ വാഹനമിടിച്ച് കയറ്റിയ കേസില്‍ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചത്.

ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കര്‍ഷക പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. എഫ്‌ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 18ന് രാജ്യവ്യാപക റെയില്‍ ഉപരോധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.