ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകരെ വാഹനം കയറ്റി കൊന്ന പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഈ മാസം പന്ത്രണ്ടിന് ലഖിംപൂരില്‍ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുവാണ് കര്‍ഷകര്‍. ഒക്ടോബര്‍ 18ന് രാജ്യവ്യാപക റെയില്‍ ഉപരോധവും സംഘടിപ്പിക്കും.
ക്രൂരമായ കൊലപാതകത്തില്‍ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിനാണ് ഇളവ് നല്‍കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. മതിയായ നടപടി ഉണ്ടായിട്ടില്ലെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു.