ചൈനീസ് കാറുകളുടെ വിൽപ്പന ഇന്ത്യയിൽ വേണ്ടെന്ന് നിതിൻ ഗഡ്കരി

ചൈനീസ് കാറുകളുടെ വിൽപ്പന ഇന്ത്യയിൽ വേണ്ടെന്ന് നിതിൻ ഗഡ്കരി


ന്യൂഡൽഹി: 'മെയ്ഡ് ഇൻ ചൈന' ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് നിർദ്ദേശവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അതിർത്തിയിൽ ചൈന വീണ്ടും സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കവേയാണ് ചൈനീസ് നിർമ്മിത കാറുകൾ ഇന്ത്യയിൽ വിൽക്കേണ്ടെന്ന നിർദ്ദേശം നിതിൻ ഗഡ്കരി നൽകിയത്.

ഈലോൺ മാക്സിന്റെ നേതൃത്വത്തിലുള്ള കമ്പനികളുടെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കാനും ഇവിടെനിന്ന് കയറ്റുമതി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ടെസ്‌ലയ്ക്ക് എന്ത് പിന്തുണ വേണമെങ്കിലും സർക്കാർ നൽകുമെന്നും ഗഡ്കരി വ്യക്തമാക്കി.

നികുതിയിളവുമായി ബന്ധപ്പെട്ട കമ്പനികളുടെ ആവശ്യം സംബന്ധിച്ച് ടെസ്‌ല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാതയിലെ വേഗപരിധി 140 കിലോമീറ്റർ ആക്കി ഉയർത്തുന്നതിനും മന്ത്രി അനുകൂലിച്ചു പരമാവധി വേഗത പരിധി മണിക്കൂറിൽ 140 കിലോമീറ്റർ ആയി ഉയർത്തുന്നതിന് ഗതാഗത മന്ത്രാലയം അനുകൂലമാണ്. എന്നാൽ ഇക്കാര്യം കോടതികളും അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.