ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തിൽ വീണ്ടും വിമർശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഖിംപുരിലെ അതിക്രമത്തെ ഹിന്ദു-സിഖ് സംഘര്ഷമാക്കാണ് നീക്കമെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
'ദേശീയതയ്ക്ക് മേല്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. അപകടകരമായ നീക്കമാണിതെന്നും' വരുണ്‍ ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റി ക്രൂരമായി കൊല നടത്തിയതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി നേരത്തേയും രംഗത്തെത്തിയിരുന്നു.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കു വച്ചായിരുന്നു വരുണ്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയത് . ലഖിംപുര്‍ ഖേരി സംഭവത്തില്‍ ബിജെപിക്കെതിരെ തെളിവ് നിരത്തിയതിന് പിന്നാലെ വരുണ്‍ ഗാന്ധിയെയും മേനക ഗാന്ധിയെയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും പുറത്താക്കപ്പെട്ടിരുന്നു.