മിലാന്: യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സ് സ്വന്തമാക്കി. സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് കിരീട നേട്ടം സ്വന്തമാക്കിയത്.
കിലിയന്‍ എംബാപ്പെയും കരിം ബെന്‍സേമയുമാണ് ഫ്രഞ്ച് പടയുടെ വിജയശില്പികള്. ഗോള്‍രഹിതമായിരുന്നു ഒന്നാം പകുതി. രണ്ടാം പകുതിയില്‍ ആദ്യ ഗോള്‍ നേടിയത് സ്പെയിനാണ്. 64-ാം മിനിറ്റില്‍ ഒയാര്‍സബാള്‍ ആണ് സ്പെയിനിനായി വല കുലുക്കിയത്.
എന്നാല്‍ രണ്ട് മിനിറ്റ് പിന്നാലെ മറുപടി ഗോള്‍ പിറന്നു. 66-ാം മിനിറ്റില്‍ കരിം ബെന്‍സേമ ഫ്രാന്‍സിനായി ഗോളടിച്ചു. 80-ാം മിനിറ്റില്‍ എംബാപ്പെ വല കുലുക്കിയതോടെ ഫ്രാന്‍സ് ആധിപത്യമുറപ്പിക്കുകയായിരുന്നു. ലൂസേഴ്സ് ഫൈനലില്‍ ബല്‍ജിയത്തെ തോല്‍പ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടിയിരുന്നു.