ഷോപിയാന്‍: കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ. ഷോപിയാനില്‍ മൂന്നു ലഷ്കര്‍ ഭീകരരെ ഇന്ത്യന്‍ സൈന്യ വധിച്ചു. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ ഒന്‍പതുമണിക്കൂര്‍ നീണ്ടു. ഭീകരരുടെ പക്കലുണ്ടായ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു.
ഷോപിയാനിലെ ഖെരിപോരയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു ഭീകരന്‍ ബിഹാര്‍ സ്വദേശിയെ കൊന്നശേഷം രക്ഷപെട്ട മുഖ്തര്‍ ഷാ ആണെന്ന് ഐജി വിജയകുമാര്‍ അറിയിച്ചു.

പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍മുക്കില്‍ ശില്‍പാലയത്തില്‍ (മാടമബള്ളിയില്‍) ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകന്‍ ജവാന്‍ എച്ച്. വൈശാഖ് (അക്കു-24), പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാര്‍ ജസ്‌വിന്ദര്‍ സിങ്, ജവാന്‍ മന്‍ദീപ് സിങ്, ജവാന്‍ ഗജ്ജന്‍ സിങ്, യുപി സ്വദേശി ജവാന്‍ സരജ് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.