സിബിഎസ്ഇ പരീക്ഷകള്‍ക്ക് രണ്ടു ഘട്ടം; 10, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി

സിബിഎസ്ഇ പരീക്ഷകള്‍ക്ക് രണ്ടു ഘട്ടം; 10, പ്ലസ് ടു  പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി : സിബിഎസ്ഇ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പത്ത്, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശമാണ് സിബിഎസ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായി ഓഫ്‌ലൈനായിട്ടായിരിക്കും പരീക്ഷകള്‍ നടത്തുക.

ഒന്നാം ഘട്ട പരീക്ഷകളുടെ തീയതി ക്രമം ഒക്ടോബര്‍ 18 ന് പുറത്തുവിടും.നവംബർ 15 മുതലും 25 മുതലുമാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ രണ്ടു ടേമുകളും നിർബന്ധമായും എഴുതിയിതിക്കണം. ടേം ഒന്നാം പരീക്ഷയിൽ 50 ശതമാനം സിലബസ് മാത്രമാണ് ഉൾകൊളളിച്ചിരിക്കുന്നത്. ബാക്കി 50 ശതമാനം ടേം രണ്ടിൽ ഉൾപ്പെടുത്തും.

90 മിനിട്ട് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക. സിബിഎസ്ഇ വെബ്സൈറ്റില്‍ നിന്നും പരീക്ഷകളുടെ തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അറിയാം. ആദ്യ ഘട്ടത്തില്‍ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിന്‍ പരീക്ഷകളിലേക്ക് കടക്കാനാണ് ആലോചന. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.