പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി അധ്യാപകര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി അധ്യാപകര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

പട്ന: ബിഹാറിൽ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അടികൂടി അധ്യാപകർ. രണ്ട് അധ്യാപകർ പരസ്പരം പൊരിഞ്ഞ തല്ലുണ്ടാക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബിഹാർ തലസ്ഥാനമായ പട്നയിൽ ൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ വെച്ചാണ് ഇരുവരും അടികൂടിയത്.



ശിവ്ശങ്കർ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവുമാണ് പരസ്പരം തല്ലുണ്ടാക്കിയത്. ശിവ്ശങ്കർ ഗിരിയും സഹ അധ്യാപികയായ റിങ്കി കുമാരിയും ആദാപുർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തർക്കങ്ങൾ തുടരുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം ആരാണ് പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി കൂടുതൽ യോഗ്യതയുള്ളതെന്നും മുതിർന്ന അധ്യാപകൻ ആരാണെന്നു കൂടുതൽ ചർച്ചകൾക്ക് ശേഷം തിരഞ്ഞെടുക്കാനാണ് തീരുമാനം .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.