ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോ കറന്‍സി ഇന്ത്യക്കാരുടെ കൈവശം; രണ്ടാം സ്ഥാനത്ത് അമേരിയ്ക്ക

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോ കറന്‍സി ഇന്ത്യക്കാരുടെ കൈവശം; രണ്ടാം സ്ഥാനത്ത് അമേരിയ്ക്ക

ന്യുഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോകറന്‍സി ഇന്ത്യക്കാരുടെ കൈവശമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോകറന്‍സി ഉള്ളത് ഇന്ത്യക്കാര്‍ക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 10.07 കോടി ആളുകളുടെ കയ്യിലാണ് ക്രിപ്‌റ്റോ കറന്‍സി ഉള്ളത്.

ബ്രോക്കര്‍ ചൂസ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പ്രതിപാദിച്ചിരിക്കുന്നത്. 2.74 കോടി ക്രിപ്‌റ്റോ ഉടമകളുമായി അമേരിക്കയാണ് തൊട്ടുപിന്നില്‍. റഷ്യയില്‍ 1.74 കോടിയും നൈജീരിയയില്‍ 1.30 കോടിയും ആളുകള്‍ക്കാണ് ക്രിപ്‌റ്റോ കറന്‍സി ഉള്ളത്.

ജനസംഖ്യ നിരക്ക് കാരണം ലോകത്തിലെ ക്രിപ്‌റ്റോ ഉടമസ്ഥത നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ക്രിപ്റ്റോ ഉടമസ്ഥത നിരക്ക് എന്നത് ക്രിപ്റ്റോകറന്‍സി കൈവശമുള്ള രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ആളുകളുടെ ശതമാനത്തെയാണ് സൂചിപ്പിക്കുന്നത്. 7.30 ശതമാനത്തോടെ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.