തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി പെയ്യ്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിതരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി.
എല്ലാവരും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനും തന്റെ മനസ് കേരള ജനതക്കൊപ്പമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു.
പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക അഭ്യര്‍ത്ഥിച്ചു.