ന്യൂഡല്‍ഹി: വാക്സിനേഷനില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നൂറ് കോടി ഡോസ് പിന്നിട്ടു. 275 ദിവസം കൊണ്ടാണ് ഈ ചരിത്ര നേട്ടം രാജ്യം സ്വന്തമാക്കിയത്. ഇന്ന് 14 ലക്ഷത്തിലേറെ വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.
നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി ആര്‍എംഎല്‍ ആശുപത്രിയിലെത്തി. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. വാക്‌സിനേഷന്‍ നൂറുകോടി കടക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
ചെങ്കോട്ടയില്‍ ദേശീയ പതാകയും ഉയര്‍ത്തും. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാകയാണ് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.