മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി അനന്യ പാണ്ഡെയെ എൻസിബി ചോദ്യം ചെയ്തതും വീട്ടിൽ റെയ്ഡ് നടത്തിയതും വാട്ട്സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്ന് അനന്യ പറയുന്നു.
എന്നാൽ നടി നിരോധിത ലഹരിപദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും എൻസിബിക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് നർകോട്ടിക് കൺട്രോൺ ബ്യൂറോ (എൻസിബി) അനന്യയെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ നടിയുടെ ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ എൻ.സി.ബി പിടിച്ചെടുത്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനാണ് ഇന്ന് നടി ഹാജരായേക്കും.
ആഡംബര കപ്പലിൽ നടന്ന റെയ്ഡിലാണ് ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ് തുടങ്ങിയവർ അറസ്റ്റിലായത്. നിലനിൽ മുംബൈ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ.