കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ആക്രമണം അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ, ഒരാള്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ആക്രമണം അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ, ഒരാള്‍ കൊല്ലപ്പെട്ടു

ന്യുഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ കശ്മീരില്‍ ഭീകരാക്രമണം. ഷോപ്പിയാനില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും, രണ്ട് പൊലീസുകാര്‍ക്കും പരിക്ക് ഏറ്റെന്നാണ് റിപ്പോര്‍ട്ട്.

അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. രണ്ടാം ദിവസത്തെ സന്ദര്‍ശനത്തില്‍ പുല്‍വാമ ഭീകരാക്രമണം നടന്ന ലാത് പോരയില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് അറിയുന്നത്. തീവ്രവാദ നീക്കത്തിനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സൈനിക വിന്യാസം കൂട്ടാനും നിര്‍ദ്ദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു.

അതേസമയം, ജമ്മു കശ്മീരില്‍ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് രംഗത്ത് വന്നു. തീവ്രവാദി ആക്രമണം തുടര്‍ന്നാല്‍ കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്ഥാന്‍ നിഴല്‍ യുദ്ധമാണ് നടത്തുന്നത്. കശ്മീരില്‍ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.