ബസില്‍ മിന്നല്‍ പരിശോധന നടത്തി സ്റ്റാലിന്‍; അമ്പരന്ന് യാത്രക്കാര്‍

ബസില്‍ മിന്നല്‍ പരിശോധന നടത്തി സ്റ്റാലിന്‍; അമ്പരന്ന് യാത്രക്കാര്‍

ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധന നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ചെന്നൈ ത്യാഗരായ നഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലാണ് അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

പെട്ടെന്ന് മുഖ്യമന്ത്രി ബസില്‍ കയറിയപ്പോള്‍ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസില്‍ നിന്നും ഇറങ്ങിയത്.

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു. വലിയ ആവേശത്തോടെയാണ് സ്ത്രീകള്‍ മുഖ്യ മന്ത്രിയെ വരവേറ്റത്.

ബസിനുള്ളില്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും അവര്‍ മല്‍സരിച്ചു. ബസില്‍ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ മടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിന്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.