ഡാമിലെ മുഴുവന്‍ വെള്ളവും എടുത്തോളൂ, ഒന്നു പുതുക്കിപ്പണിയാന്‍ അനുവദിച്ചാല്‍ മതി; സ്റ്റാലിന്റെ പേജില്‍ മലയാളികളുടെ അഭ്യര്‍ത്ഥന

ഡാമിലെ മുഴുവന്‍ വെള്ളവും എടുത്തോളൂ, ഒന്നു പുതുക്കിപ്പണിയാന്‍ അനുവദിച്ചാല്‍ മതി; സ്റ്റാലിന്റെ പേജില്‍ മലയാളികളുടെ അഭ്യര്‍ത്ഥന

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഫെയ്സ്ബുക്ക് പേജില്‍ അഭ്യര്‍ഥനയുമായി മലയാളികള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം, പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മലയാളികള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യം ഇതിനോടകം തന്നെ വിവിധഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.

സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് ഉയരുന്നത് തകര്‍ച്ചയ്ക്കു വഴിവെക്കുമെന്നുമാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.