ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബന്ദിപോരയില്‍ ഭീകരന്‍ ആള്‍ക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയില്‍ കശ്മീരില്‍ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നത്.
സിആര്‍പിഎഫിന് നേര നടന്ന ആക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കിയെന്ന് ജമ്മുകാശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഒരു ജവാന് പരിക്കുണ്ട്. വെടിവെയ്പിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പൂഞ്ച് വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.