ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പിസിസി അധ്യക്ഷന്മാര്‍. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ എഐസിസി ആസ്ഥാനത്തു ചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.
കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യ ചര്‍ച്ചകള്‍ തുടങ്ങാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. അതേസമയം പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാകില്ല.
വ്യക്തി താല്‍പര്യങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടിയെ ശക്തമാക്കണമെന്ന് യോഗത്തില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. മാറ്റത്തിന് ഐക്യം അനിവാര്യമെന്നും സോണിയ വ്യക്തമാക്കി.