എട്ട് കോടിയുടെ ഹെറോയിന്‍ പിടികൂടി; അസമില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എട്ട് കോടിയുടെ ഹെറോയിന്‍ പിടികൂടി; അസമില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ദിസ്പൂര്‍: അസമില്‍ എട്ട് കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. കര്‍ബി നാഗോണ്‍ ജില്ലകളില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. വിവധ സംഭവളിലായി രണ്ട് പേര്‍ പിടിയിലായി.

കര്‍ബി ദിമാപൂര്‍ സണ്‍ഡേ ബസാര്‍ റോഡിലൂടെ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് കോടിയുടെ ഹെറോയിന്‍ പിടികൂടിയത്. മയക്കുമരുന്നുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു.

തുടര്‍ന്ന് പൊലീസും തിരിച്ച് വെടിവെച്ചു. വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളില്‍ നിന്നും 7.65 എം എം പിസ്റ്റളും 20 വെടിയുണ്ടകളും കണ്ടെടുത്തു. ബാക്കിയുള്ളവരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണ്. രണ്ട് പേര്‍ നാഗാലാന്‍ഡിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാഗോണ്‍ നോനോയിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 2 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. മണിപ്പൂരിലെ പിടികിട്ടാപ്പുള്ളി ആര്‍ കെ ഹോപ്പിംഗ്സാണ് അറസ്റ്റിലായത്. ദിമാപൂരില്‍ നിന്ന് നാഗോണിലേക്ക് ഇയാള്‍ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.