ചെന്നൈ: തമിഴ്നാട്ടില്‍ പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്.
വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കലക്ടര്‍ പി എന്‍ ശ്രീധര്‍ അറിയിച്ചു . തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.