ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമിയുടെ ജമ്മു കശ്മീരിലെ വിവിധ ഓഫീസുകളില്‍ റെയ്ഡ് നടക്കുന്നതായി റിപ്പോര്‍ട്ട്. എന്‍.ഐ.എയുടെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് റെയ്‌ഡെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷോപ്പിയാന്‍, ബുഡ്ഗാം, ഗന്ദര്‍ബാല്‍, ബന്ദിപോറ തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ മുഹമ്മദ് അക്രം അടക്കമുള്ള ചിലരുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.
ജമ്മു കശ്മീരില്‍ അടുത്തയിടെ വിവിധ ഭീകരാക്രമണങ്ങള്‍ അരങ്ങേറിയതിനു പിന്നില്‍ ഇന്ത്യയില്‍ വേരോട്ടമുള്ള ചില ഇസ്ലാം സംഘടനകള്‍ക്ക് ബന്ധമുള്ളതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരുന്നു.