സമര വേദിക്കടുത്തേക്ക് ട്രക്ക് പാഞ്ഞു കയറി; മൂന്നു കര്‍ഷക സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

സമര വേദിക്കടുത്തേക്ക് ട്രക്ക് പാഞ്ഞു കയറി; മൂന്നു കര്‍ഷക സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ മൂന്നു കര്‍ഷക സ്ത്രീകള്‍ കൊല്ലപ്പെട്ടു. കര്‍ഷക സമരം നടക്കുന്ന വേദിക്കരില്‍ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു സ്ത്രീകള്‍. ഇവര്‍ക്ക് നേരെ ട്രക്ക് പാഞ്ഞു കയറുകയായിരുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടതായി പൊലീസ് അറിയിച്ചു.

കാര്‍ഷിക ബില്ലിനെതിരെ കഴിഞ്ഞ 11 മാസത്തിലേറെയായി ഡല്‍ഹി - ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ കര്‍ഷകര്‍ സമരം ചെയ്തു വരികയാണ്. ഇതിനടുത്താണ് ഇന്ന് അപകടം ഉണ്ടായത്.

അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപെട്ടതായി പൊലീസ് വ്യക്തമാക്കി. മരിച്ച സ്ത്രീകള്‍ പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.