ബെംഗ്‌ളൂര്: കര്‍ണാടകയില്‍ 32 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുടക് ജില്ലയിലെ മടിക്കേരി ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരില്‍ ഒരാളും പോസിറ്റീവാണ്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദ്യാര്‍ഥികളെ ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ 10 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും പോസിറ്റീവായി. 22 വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഒന്‍പത് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളില്‍ ആകെ 270 കുട്ടികളാണ് പഠിക്കുന്നത്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ പറഞ്ഞു.