ഭര്‍ത്താവിന് നീതി ലഭ്യമാക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് വാങ്കഡെയുടെ ഭാര്യ

 ഭര്‍ത്താവിന് നീതി ലഭ്യമാക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് വാങ്കഡെയുടെ ഭാര്യ

മുംബൈ: ഭര്‍ത്താവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് സമീര്‍ വാങ്ക്‌ഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെയുടെ കത്ത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കും അവര്‍ അനുമതി തേടി.

ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ എല്ലാ ദിവസവും അപമാനിതരാവുകയാണ്. മഹാരാഷ്ട്രയില്‍ സ്ത്രീയുടെ അന്തസ് ഓരോ ദിവസവും ചോദ്യ ചെയ്യപ്പെടുകയാണ്. ബാല്‍താക്കറെ ഉണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും ഇത്തരമൊരു സംഭവമുണ്ടാവാന്‍ അനുവദിക്കില്ലായിരുന്നുവെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

മറാത്തികളെന്ന നിലയില്‍ എനിക്കും കുടുംബത്തിനും നേരെയുള്ള നീതികേടിനെതിരെ നിങ്ങള്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയാണ്. നീതി നടപ്പാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.