ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രജൗരിയില്‍ നൗഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് രണ്ട് സൈനികര്‍ക്ക് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു ഓഫീസറും സൈനികനുമാണ് കൊല്ലപ്പെട്ടത്. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആര്‍മി ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേര്‍ക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും സ്ഫോടനം ഉണ്ടായത്.