ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' എന്നാണ് പാര്‍ട്ടിയുടെ പേര്. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതായി അറിയിച്ച് സോണിയാ ഗാന്ധിയ്ക്ക് അമരീന്ദര്‍ കത്തയയ്ക്കുകയും ചെയ്തു.
അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് മുന്‍പ് അമരീന്ദര്‍ സിങ് അറിയിച്ചിരുന്നു. ബിജെപി അമരീന്ദറിന്റെ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറെടുക്കുകയാണ്.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെപ്തംബര്‍ 18നാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളെ പാടേ അവഗണിക്കുന്ന രീതിയാണെന്നും സിദ്ദു സ്ഥിരതയില്ലാത്തയാളാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു.