ഡെങ്കിപ്പനി വ്യാപിക്കുന്നു; കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘമെത്തും

ഡെങ്കിപ്പനി വ്യാപിക്കുന്നു; കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘമെത്തും

ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യം മുക്തി നേടി വരുന്നതിനിടെ ആശങ്കയായി ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതേ തുടര്‍ന്ന് കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ വിദഗ്ധര്‍ എത്തുന്നു. പനി പടരുന്നത് തടയുന്നതിനും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമാണ് ഉന്നതതല സംഘത്തിന്റെ വരവ്.

കേരളം, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘമെത്തുന്നത്. ഡെങ്കി വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ എല്ലാ സഹായങ്ങളും നല്‍കണമെന്ന് ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവിയ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതുവരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,16,991 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.