ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി: ബി.ജെ.പി പരിശോധന തുടങ്ങി; ഹിമാചല്‍, രാജസ്ഥാന്‍ നേതൃത്വങ്ങളെ മാറ്റിയേക്കും

ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി: ബി.ജെ.പി പരിശോധന തുടങ്ങി; ഹിമാചല്‍, രാജസ്ഥാന്‍ നേതൃത്വങ്ങളെ മാറ്റിയേക്കും

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം സൂക്ഷ്മമായി പരിശോധിക്കും. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാണ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളാണ് പരിശോധിക്കുന്നത്. കാര്‍ഷിക മേഖലകള്‍ ഏറെയുള്ള മണ്ഡലങ്ങളിലേറ്റ തിരിച്ചടികള്‍ക്ക് കര്‍ഷക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണങ്ങളായിട്ടുണ്ടോ എന്നാണ് പ്രധാനമായും വിലയിരുത്തുന്നത്.

കൂടാതെ ഹിമാചല്‍ പ്രദേശിലെയും രാജസ്ഥാനിലെയും സംസ്ഥാന നേതൃത്വങ്ങളെ മാറ്റാും സാധ്യതയുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രിയുടെ നിലയും പരുങ്ങലിലാണ്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മൂന്നു മാസം മാത്രം ബാക്കി നില്‍ക്കേയാണ് ഉപതിരഞ്ഞെടുപ്പുകളില്‍ ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ക്ഷീണമുണ്ടായത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ വിജയത്തിന്റെ തിളക്കം ഈ മൂന്നു സംസ്ഥാനങ്ങളിലെ പരാജയം മൂലം മങ്ങിയെന്നാണ് ദേശീയ നേതാക്കളുടെ വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.