'എല്ലാം കര്‍ഷകരുടെ നന്മയ്ക്ക'; ഗോവര്‍ധന്‍ പൂജയില്‍ ചാട്ടവാറടിയേറ്റ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

'എല്ലാം കര്‍ഷകരുടെ നന്മയ്ക്ക'; ഗോവര്‍ധന്‍ പൂജയില്‍ ചാട്ടവാറടിയേറ്റ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ജാന്‍ജ്ഗിരി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് ചാട്ടവാറടി. ജാന്‍ജ്ഗിരി ഗ്രാമത്തില്‍ ഗോവര്‍ധന്‍ പൂജയോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ആചാരമാണ് ചാട്ടവാറടി. മുഖ്യമന്ത്രി വലതുകൈ നീട്ടി മുഷ്ടിചുരുട്ടി നിന്നു. ബിരേന്ദ്ര ടാക്കൂര്‍ എന്ന യുവാവ് തുടര്‍ച്ചയായി ചാട്ടവാറുകൊണ്ട് അടിക്കുകയായിരുന്നു. കര്‍ഷകരുടെ നന്മയ്ക്കായി നടത്തുന്ന ചടങ്ങാണ് ഗോവര്‍ധന്‍ പൂജ.

മുഖ്യമന്ത്രിയുടെ കൈയില്‍ എട്ടു തവണയാണ് അടിച്ചത്. ജാന്‍ജ്ഗിരി ഗ്രാമത്തില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ഷവും താന്‍ എത്താറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വരെ ചാട്ടവാറടി ചടങ്ങ് നടത്തിയിരുന്നത് ബിരേന്ദ്ര ടാക്കൂറിന്റെ പിതാവ് ബരോസ് ടാക്കൂര്‍ ആയിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.