അഹമ്മദാബാദ്: : ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ക്ക് നേരെ ഗുജറാത്ത് തീരത്ത് പാക് അതിക്രമം. മത്സ്യതൊഴിലാളികളുടെ ബോട്ടിന് നേരെ പാക് നാവികസേന വെടിവച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ ഒരു മത്സ്യ തൊഴിലാളി മരിച്ചതായാണ് റിപ്പോർട്ട്. ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട 'ജല്‍പരി' എന്ന ബോട്ടാണ് പാക് പിടിയിലായത്. ഓഖ ടൗണിന് സമീപത്തുവച്ചായിരുന്നു ആക്രമണം.
മത്സ്യ തൊഴിലാളിയായ ശ്രീധര്‍ വെടിയേറ്റ് മരിച്ചു. മറ്റുളളവരെ പാക് നാവികസേന പിടികൂടിയതായും ബോട്ട് പാകിസ്ഥാന്‍ കസ്‌റ്റഡിയിലെടുത്തതായുമാണ് റിപ്പോർട്ട്. ഒരാള്‍ക്ക് വെടിവയ്‌പ്പില്‍ പരിക്കേറ്റിട്ടുമുണ്ട്.