ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. ബന്ദിപ്പൊരയില്‍ സെയില്‍സ്‌മാനായി ജോലി ചെയ്തിരുന്ന പ്രദേശവാസി മുഹമ്മദ്‌ ഇബ്രാഹിം ആണ് കൊല്ലപ്പെട്ടു.

വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ഇബ്രാഹിമിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രദേശം വളഞ്ഞ സുരക്ഷസേന തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

24 മണിക്കൂറിനിടെ ശ്രീനഗറില്‍ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. ഞായറാഴ്ച ബത്മലൂ ഏരിയയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ശ്രീനഗറിലും കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിലും നിരവധി ആക്രമണങ്ങള്‍ തീവ്രവാദികള്‍ നടത്തിയിരുന്നു. 11 തദ്ദേശീയരും കുടിയേറ്റ തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരെയുമാണ് തീവ്രവാദികള്‍ ആക്രമിച്ചത്.

പൊലീസ് നടത്തിയ 11 ഏറ്റുമുട്ടലുകളില്‍ 17 തീവ്രവാദികളെ വധിച്ചു. സുരക്ഷാസേനയെ സഹായിക്കാന്‍ 5000 അധിക സൈനികരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.