പരിശീലകന്റെ വെടിയേറ്റ് ഗുസ്തി താരവും സഹോദരനും മരിച്ചു

 പരിശീലകന്റെ വെടിയേറ്റ് ഗുസ്തി താരവും സഹോദരനും മരിച്ചു

സോനിപ്പത്ത്: ഹരിയാനയിലെ സോനിപത്തില്‍ ഗുസ്തി താരവും സഹോദരനും വെടിയേറ്റ് മരിച്ചു. ഗുസ്തി താരം നിഷ ദഹിയയും സഹോദരന്‍ സൂരജുമാണ് വെടിയേറ്റ് മരിച്ചത്. ഹരിയാനയുടെ പരിശീലക ഗുസ്തി താരമാണ് നിഷ ദഹി. പരിശീലകന്റെ വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ അമ്മ ധന്‍പതി ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്. സോനിപ്പത്ത് ഹലാല്‍പൂരിലെ സുശീല്‍ കുമാര്‍ റസ്‌ലിങ് അക്കാദമിയിലാണ് അപകടമുണ്ടായത്.

വെടിയേറ്റ് മരിച്ച നിഷ ദഹിയ വെള്ളിയാഴ്ച സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ നിഷ അല്ലെന്നും മറിച്ച് പുതുമുഖം ആണെന്നും ഇന്ത്യന്‍ ഗുസ്തി ടീമിന്റെ പരിശീലകന്‍ പറഞ്ഞതായി പിടിഐ വ്യക്തമാക്കി.

ഹലാല്‍പുരില്‍ നിന്നുള്ള പുതുമുഖതാരമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ആറു റൗണ്ടോളം പരിശീലകന്‍ വെടിയുതിര്‍ത്തതായി പൊലീസ് സ്ഥിരീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.