ലഖ്‌നൗ: യുപി നിലനിര്‍ത്താന്‍ ശക്തമായ പ്രവർത്തനങ്ങളുമായി ബിജെപി. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബിജെപി ശക്തമാക്കുകയാണ്.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 700 ബിജെപി നേതാക്കള്‍ക്ക് ക്ലാസെടുക്കും. വാരണാസിയിലാണ് പരിപാടി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും അമിത് ഷാ വിലയിരുത്തും.
98 ജില്ലാ പ്രസിഡന്റുമാര്‍, 403 നിയമസഭ മണ്ഡലങ്ങളുടെയും ചാര്‍ജുള്ള നേതാക്കള്‍, ആറ് മേഖലാ പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ആര്‍എസ്‌എസ്, ബിജെപി മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗത്തില്‍ പങ്കെടുക്കും.